'സ്വം' വാര്‍ഷിക സമ്മേളനം

Wednesday 07 December 2022 1:48 AM IST

മലപ്പുറം: സാമൂഹ്യ ക്ഷേമ, സാമൂഹ്യനീതി ,വനിതാ ശിശു വികസന വകുപ്പില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ സംസ്ഥാനതല കൂട്ടായ്മയായ 'സ്വം' മൂന്നാം വാര്‍ഷിക സമ്മേളനം മലപ്പുറം മഹേന്ദ്രപുരി ഓഡിറ്റോറിയത്തില്‍ നടന്നു . സാഹിത്യകാരി സി.എസ്. മീനാക്ഷി സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.വിമല അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളുടെ പേര് വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡയറക്ടറി 'സഹയാത്രികര്‍' സി.എസ്. മീനാക്ഷി ചടങ്ങില്‍ പ്രകാശനം ചെയ്തു .പുതിയ ഭാരവാഹികളായി ടി. വിമല (പ്രസിഡന്റ്), കെ. കദീജ , ജി. ജയരാജന്‍ (വൈസ് പ്രസിഡന്റുമാര്‍), പി.വി. പ്രേമ (സെക്രട്ടറി), സി. വിജയകുമാര്‍, എം. ജയകുമാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), പി. ഗോവിന്ദന്‍ (ട്രഷറര്‍ ) എന്നിവരെ യോഗം തിരഞ്ഞെടുത്തു . കെ. സുബ്രഹ്മണ്യന്‍ സ്വാഗതം പറഞ്ഞു.

'സ്വം' മൂന്നാം വാര്‍ഷിക സമ്മേളനം മലപ്പുറത്ത് സാഹിത്യകാരി സി.എസ്. മീനാക്ഷി ഉദ്ഘാടനം ചെയ്യുന്നു