എൽ.ഐ.സി. വാട്സാപ്പ് സർവീസ് ആരംഭിച്ചു
Thursday 08 December 2022 1:48 AM IST
കോട്ടയം: പോളിസി ഉടമകൾക്ക് വാട്‌സാപ്പിലൂടെ സേവനങ്ങൾ നൽകുന്ന പദ്ധതിക്ക് എൽ.ഐ.സിയിൽ തുടക്കമായി. എൽ.ഐ.സി. പോർട്ടലിൽ പോളിസി രജിസ്റ്റർ ചെയ്തവർക്ക് 8976862090 നമ്പരിൽ ‘Hi’ എന്ന് സന്ദേശം അയച്ചാൽ 11 സേവനങ്ങൾ ലഭ്യമാകും. ഏത് സേവനമാണോ ആവശ്യം അതിന്റെ നമ്പർ ടൈപ്പ് ചെയ്താൽ മതിയാകും. പ്രീമിയം, ബോണസ്, പോളിസി തത്‌സ്ഥിതി, ലോൺ ലഭ്യത, തിരിച്ചടവ്, പലിശ, പ്രീമിയം അടച്ച സർട്ടിഫിക്കറ്റ്, യൂണിറ്റ് ബന്ധിത പോളിസികളിലെ യൂണിറ്റ് വിവരങ്ങൾ തുടങ്ങിയവ ഇതുവഴി ലഭിക്കും.