18.89% പേർക്ക് ഗുരുതര രോഗ സാദ്ധ്യത

Thursday 08 December 2022 4:23 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 30 വയസിന് മുകളിലുള്ള 50 ലക്ഷത്തിലധികം പേരെ സ്ക്രീനിംഗ് നടത്തിയതിൽ 18.89 ശതമാനം പേർക്ക് കാൻസർ, കടുത്ത പ്രമേഹം, രക്താതി സമ്മർദ്ദം തുടങ്ങിയ ഏതെങ്കിലും ഒരു ഗുരുതര രോഗത്തിന്റെ സാദ്ധ്യതയെന്ന് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ. ജീവിതശൈലീ രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ആറുമാസമായി നടത്തിവരുന്ന 'അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന കാമ്പെയിന്റെ ഭാഗമായിട്ടായിരുന്നു സ്ക്രീനിംഗ്.

50,01,896 പേരെ സ്ക്രീനിംഗ് നടത്തിയതിൽ 3,22,155 പേരെ (6.44%) കാൻസർ ലക്ഷണങ്ങളോടെ വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ചു. 0.32% പേർക്ക് വദനാർബുദവും 5.42% പേർക്ക് സ്തനാർബുദവും 0.84% പേർക്ക് ഗർഭാശയ കാൻസറിന്റെയും ലക്ഷണങ്ങൾ കണ്ടു. ഇ- ഹെൽത്ത് ശൈലീ ആപ്പിന്റെ സഹായത്തോടെ ആരോഗ്യ പ്രവർത്തകർ നേരിട്ട് വീട്ടിലെത്തിയാണ് സ്‌ക്രീനിംഗ് നടത്തുന്നത്.

മറ്റു രോഗ ലക്ഷണങ്ങളുള്ളവർ

രക്താതിമർദ്ദം.......... 5,38,491 (10.76%)

പ്രമേഹം...................... 4,36,170 (8.72%)

രണ്ടിന്റെയും ലക്ഷണമുള്ളവർ........... 1,87,066 (3.74%)

പാലിയേറ്റിവ് കെയർ രോഗികൾ.......... 35,580

പരസഹായം ആവശ്യമുള്ളവർ............ 65,164

Advertisement
Advertisement