ആനയെ ചുമ്മാതങ്ങ് എഴുന്നള്ളിപ്പിക്കേണ്ട മാർഗനിർദേശങ്ങൾക്ക് രൂപം നൽകി

Thursday 08 December 2022 12:13 AM IST

തൃക്കാക്കര: ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾക്കു കളക്ടർ ഡോ. രേണു രാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം രൂപം നൽകി. 2012നു മുൻപ് ആന എഴുന്നള്ളിപ്പുണ്ടായിരുന്ന ക്ഷേത്രങ്ങൾക്കു മാത്രമേ ഇനി അനുമതി ലഭിക്കുകയുള്ളൂ.

800 ഉത്സവങ്ങൾക്കാണ് ജില്ലയിൽ രജിസ്‌ട്രേഷനുള്ളതെന്നും ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു. അഡീഷനൽ ജില്ലാ മജിസ്‌ട്രേട്ട് എസ്. ഷാജഹാൻ, ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ എ. ജയമാധവൻ, ഫേറ്റസ്റ്റ് റേഞ്ച് ഓഫീസർ ടി.എ. റഷീദ്, ജില്ലാ വെറ്ററിനറി ഓഫിസർ ഡോ. പി.എം. രജന തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

പ്രധാന നിർദേശങ്ങൾ ഇങ്ങനെ
എഴുന്നള്ളിപ്പിന് സ്ഥലസൗകര്യം ഉണ്ടാകണം

15 ആനകളിൽ കൂടുതലെങ്കിൽ പ്രത്യേകാനുമതി വേണം

ആനകളും കാഴ്ചക്കാരും തമ്മിൽ കുറഞ്ഞത് മൂന്ന് മീറ്ററെങ്കിലും അകലം വേണം

പകൽ 10 മുതൽ വൈകിട്ടു 4 വരെ തുറസായ സ്ഥലത്ത് ആനകളെ എഴുന്നള്ളിക്കരുത്

രാവിലെ 10നു ശേഷം എഴുന്നള്ളിപ്പു നീണ്ടാൽ പന്തൽ ഒരുക്കണം

ഉത്സവപ്പറമ്പുകളിൽ ആനകളുടെ ശ്രദ്ധ തിരിക്കുംവിധമുള്ള ലേസർ ലൈറ്റുകൾ ഉപയോഗിക്കരുത്

ആനകളെ പരിപാലിക്കുന്ന സമയത്തു മദ്യപിച്ചതായി തെളിഞ്ഞാൽ പാപ്പാൻമാർക്കെതിരെ നടപടിയുണ്ടാകും. സംശയമുള്ള പാപ്പാൻമാരെ ബ്രത്ത് അനലൈസർ ഉപയോഗിച്ചു പരിശോധിക്കും

ആനകൾക്കു ഭക്ഷണവും വിശ്രമവും ഉറപ്പാക്കണം

വലിയ എഴുന്നള്ളിപ്പുകളുടെ വിശദാംശങ്ങൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണം

ആചാരത്തിന്റെ ഭാഗമായല്ലാതെ ആനകൾക്കു സ്വീകരണം നൽകരുത്പരുക്കുള്ള ആനകളെ എഴുന്നള്ളിക്കരുത്

Advertisement
Advertisement