'തല പൊട്ടിയൊലിച്ചിട്ടും നിലത്തിട്ട് ചവിട്ടി'

Thursday 08 December 2022 12:13 AM IST

കൊല്ലം: എ.ഐ.എസ്.എഫിന്റെ കോളേജ് യൂണിറ്റ് സെക്രട്ടറി നിയാസിന്റെ തല പൊട്ടിയൊലിച്ചിട്ടും എസ്.എഫ്.ഐ പ്രവർത്തകർ നിലത്തിട്ട് ചവിട്ടുകയായിരുന്നുവെന്ന് അക്രമത്തിൽ പരിക്കേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എ.ഐ.എസ്.എഫ് പ്രവർത്തകർ പറഞ്ഞു.

കമ്പിവടിയും മറ്റ് അയുധങ്ങളുമായി ആക്രമിക്കാൻ എസ്.എഫ്.ഐക്കാർ നേരത്തെ കരുതികൂട്ടി നിൽക്കുകയായിരുന്നു. ഒരാളെ പത്ത് പേർ വരെ ചേർന്ന് ചവിട്ടി. മർദ്ദനവും അങ്ങനെയായിരുന്നു. എസ്.എഫ്.ഐ പ്രവർത്തകർ തന്നെ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നുണ്ടായിരുന്നു. അദ്ധ്യാപകർ രക്ഷയ്ക്കെത്തിയത് കൊണ്ടാണ് പെൺകുട്ടികൾ അക്രമത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നും പരിക്കേറ്റവർ പറയുന്നു.

സമാധാന അന്തരീക്ഷം തകർക്കരുത്: എസ്.എഫ്.ഐ

അക്രമികളെ സംരക്ഷിച്ച് കോളേജിലെ സമാധാന അന്തരീക്ഷം തകർക്കാൻ എ.ഐ.എസ്.എഫ് ശ്രമിക്കരുതെന്ന് എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് എ. വിഷ്ണുവും സെക്രട്ടറി ആർ. ഗോപീകൃഷ്ണനും പ്രസ്താവനയിൽ പറഞ്ഞു. എ.ഐ.എസ്.എഫ് ബോധപൂർവം സംഘർഷം സൃഷ്ടിക്കുകയായിരുന്നു. മയക്കുമരുന്ന് സംഘങ്ങളാണ് അക്രമത്തിന് പിന്നിലെന്നും എസ്.എഫ്.ഐ ഭാരവാഹികൾ ആരോപിച്ചു.