11ന് നാല് പാസഞ്ചറുകൾ റദ്ദാക്കി
Thursday 08 December 2022 1:15 AM IST
തിരുവനന്തപുരം: ഏറ്റുമാനൂരിൽ റെയിൽവേപാലം പണിയുള്ളതിനാൽ 11ന് എറണാകുളം-കോട്ടയം,കായംകുളം-എറണാകുളം,കോട്ടയം -എറണാകുളം പാസഞ്ചർ എക്സ്പ്രസുകളും കൊല്ലം-എറണാകുളം മെമുവും റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ചെന്നൈയിൽ നിന്ന് ഗുരുവായൂരിലേയ്ക്കുള്ള എക്സ്പ്രസ് 10,14 ദിവസങ്ങളിലും ഗുരുവായൂരിൽ നിന്ന് ചെന്നൈയിലേയ്ക്കുള്ള എക്സ്പ്രസ് 14നും 35മിനിറ്റ് വൈകും