അഴിമതിക്ക് സർക്കാർ നീക്കം: കെ.സുരേന്ദ്രൻ
Thursday 08 December 2022 1:17 AM IST
ന്യൂഡൽഹി: പിൻവാതിൽ നിയമനങ്ങൾ കൂടുതൽ ശക്തിയായി തുടരുന്നതിന് വേണ്ടിയുള്ള ശ്രമമാണ് ഗവർണ്ണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബില്ലിലൂടെ സർക്കാർ നടപ്പിലാക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയെ ഉപയോഗിച്ചു കൊണ്ട് അഴിമതിക്കും സ്വജനപക്ഷപാതത്തിനും കളമൊരുക്കാനാണ് ബിൽ. സുപ്രീം കോടതിയടക്കം നിരവധി നീതിന്യായ കോടതികളുടെ വിധിക്കെതിരായിട്ടുള്ള നിലപാടാണിത്.