കേരള സർവകലാശാലാ പരീക്ഷാഫലം

Thursday 08 December 2022 1:25 AM IST

തിരുവനന്തപുരം: കേരള സർവകലാശാല സെപ്തംബറിൽ നടത്തിയ എം.എസ്‌സി. മാത്തമാറ്റിക്സ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഫിനാൻസ് ആന്റ് കമ്പ്യൂട്ടേഷൻ 2020-2022 ബാച്ച് (സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.പി.എ(വോക്കൽ) പരീക്ഷയുടെ പ്രാക്ടിക്കൽ 12ന് രാവിലെ 10മുതൽ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ നടത്തും.

സെപ്തംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്‌സി. കെമിസ്ട്രി (ഡ്രഗ് ഡിസൈൻ ആന്റ് ഡെവലപ്പ്‌മെന്റ്)-(ന്യൂ ജനറേഷൻ കോഴ്സ്) പരീക്ഷയുടെ പ്രാക്ടിക്കൽ ആന്റ് വൈവ വോസി 12 മുതൽ 20 വരെയും രണ്ടാം സെമസ്റ്റർ എം.എസ്‌സി. ജ്യോഗ്രഫി പരീക്ഷയുടെ പ്രാക്ടിക്കൽ 8,9 തീയതികളിലും അതത് കോളേജുകളിൽ നടത്തും.

ജനുവരിയിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ മാസ്റ്റർ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്‌പോർട്സ് (2020 സ്‌കീം) പരീക്ഷയ്ക്ക് പിഴകൂടാതെ 14വരെയും 150രൂപ പിഴയോടെ 17വരെയും 400രൂപ പിഴയോടെ 20വരെയും അപേക്ഷിക്കാം.

ജനുവരിയിൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.പിഴകൂടാതെ 15വരെയും 150രൂപ പിഴയോടെ 19വരെയും 400രൂപ പിഴയോടെ 21വരെയും അപേക്ഷിക്കാം.

അവസാനവർഷ ബി.എച്ച്.എം.എസ് (മേഴ്സിചാൻസ് - 1982 സ്‌കീം) പരീക്ഷയ്ക്ക് പിഴകൂടാതെ 150രൂപ പിഴയോടെ 21വരെയും 400രൂപ പിഴയോടെ 23വരെയും അപേക്ഷിക്കാം.