കിഫ്ബി: ഇ.ഡി സമൻസിന് എതിരായ ഹർജികൾ മാറ്റി
Thursday 08 December 2022 1:44 AM IST
കൊച്ചി: കിഫ്ബിയുടെ മസാലബോണ്ടുകൾ വിദേശ നാണ്യവിനിമയ ചട്ടത്തിന് (ഫെമ) വിരുദ്ധമാണോയെന്ന പരിശോധനയുടെ ഭാഗമായി ഇ.ഡി തുടരത്തുടരെ സമൻസുകൾ നൽകി ബുദ്ധിമുട്ടിക്കുന്നെന്നാരോപിച്ച് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്ക്, കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവർ നൽകിയ ഹർജി ഹൈക്കോടതി ഡിസംബർ 16നു പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. കേസിൽ ഇ.ഡി വീണ്ടും സമൻസുകൾ നൽകുന്നതു തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധിയും ഡിസംബർ 16 വരെ നീട്ടി.