സ്മെെൽ പ്ലീസ്; വിമാനത്താവളത്തിലെ എക്സ്-റേ മെഷീനിൽ കുടുങ്ങിയ നായ, ചിത്രങ്ങൾ വെെറൽ

Thursday 08 December 2022 8:03 PM IST

മുൻപ് സ്യൂട്ട്കേസിനുള്ളിൽ കുടുങ്ങി ഒരു പുച്ച എയർപോർട്ടിൽ എത്തിയത് സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ചയായിരുന്നു. ഇതാ ഇപ്പോൾ സമാനമായ ഒരു സംഭവമാണ് ടി എസ് എയുടെ ഔദ്യോഗിക പ്രൊഫെെൽ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇത്തവണ ഒരു നായയായിരുന്നു ബാഗിൽ കുടുങ്ങിയത്. എയർപോർട്ടിലെ പരിശോധനയിലാണ് നായയെ കാണുന്നത്.

ഏതെങ്കിലും മൃഗത്തോടൊപ്പം വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ, നിങ്ങളുടെ എയർലെെനെ അറിയിക്കുകയും അവയുടെ നിയമങ്ങൾ അറിയുകയും വേണം എന്ന അടിക്കുറിപ്പോടെയാണ് ടി എസ് എ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ്. എങ്ങനെ ശരിയായ രീതിയിൽ മൃഗങ്ങളെ എയർപോർട്ടിൽ കൊണ്ട് വരാം എന്ന ഒരു വീഡിയോയും ഇതിനൊടൊപ്പം പങ്കുവച്ചിട്ടുണ്ട്. എന്നാൽ ചിത്രം സംബന്ധിച്ച മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Advertisement
Advertisement