കേരള സർവകലാശാലാ പുതുക്കിയ പരീക്ഷാ തീയതി

Friday 09 December 2022 1:08 AM IST

തിരുവനന്തപുരം: കേരള സർവകലാശാല 20ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ (വിദൂരവിദ്യാഭ്യാസം) ബി.എ./ബി കോം./ബി.എസ്‌സി. കമ്പ്യൂട്ടർസയൻസ്/ബി.എസ്‌സി. മാത്തമാറ്റിക്സ്/ബി.ബി.എ./ബി.സി.എ. പരീക്ഷകൾ ഫെബ്രുവരി ഒന്നിലേക്ക് മാറ്റി . ഈ കോഴ്സുകളുടെ ജനുവരി 4 മുതലുളള മറ്റു പരീക്ഷകൾക്ക് മാറ്റമില്ല.

സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി കോം. കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം 15,16 തീയതികളിൽ നടത്തും.

സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എസ്സി. ബോട്ടണി ആൻഡ് ബയോടെക്‌നോളജി കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 12 മുതലും ബി.എസ്‌സി. ബയോടെക്‌നോളജി (മൾട്ടിമേജർ) കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 3 മുതലും അതത് പരീക്ഷാകേന്ദ്രങ്ങളിൽ ആരംഭിക്കും.

എം.സി.എ. (മേഴ്സിചാൻസ്-2011,2015 സ്‌കീം) ഒക്‌ടോബർ 2022 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.