കേബിൾ ടിവി ഓപ്പറേറ്റർമാരുടെ വീ ബ്രോഡ്ബാൻഡിന് തുടക്കം

Friday 09 December 2022 3:20 AM IST

കൊച്ചി: കുറഞ്ഞചെലവിൽ കൂടുതൽ മേന്മയോടെ ഇന്റർനെറ്റ് സേവനം നൽകുന്ന കേബിൾ ടിവി ഓപ്പറേറ്റർമാരുടെ സംയുക്തസംരംഭമായ വീ ബ്രോഡ്ബാൻഡിന് തുടക്കമായി. ഉപഭോക്തൃസൗഹൃദവും പ്രവർത്തന സൗഹൃദവുമായ ഇൻറർനെറ്റ് സേവനം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് വീ ബ്രോഡ്ബാൻഡ് കേരളത്തിൽ സേവനം നൽകാനൊരുങ്ങുന്നത്.

കതൃക്കടവിലെ കേന്ദ്ര ഓഫീസിൽ പൂർണസജ്ജമായ കസ്റ്റമർകെയർ സെന്ററും കൺട്രോളിംഗ് സംവിധാനവും ഡിസ്‌നി നെറ്റ്‌വർക്ക് ഇന്ത്യ വൈസ് പ്രസിഡന്റ് ജി.പ്രദീപ് ഉദ്ഘാടനം ചെയ്തു.

ഏഷ്യാനെറ്റ് സെയിൽസ് ആൻഡ് ഡിസ്ട്രിബ്യൂഷൻസ് സീനിയർ മാനേജർ എം.പി.സുരേഷ്, ഭൂമിക ഡിജിറ്റൽ മാനേജിംഗ് ഡയറക്ടർ ജയദേവൻ, ചെയർമാൻ എ.ജെ.വിക്ടർ, കൺസൽട്ടന്റ് ശിവപ്രസാദ്, ഷൈൻ കമ്മ്യൂണിക്കേഷൻ മാനേജിംഗ് ഡയറക്ടർ പ്രദീപ്കുമാർ, റാൽഫ് ലില്യൻ, ബിജു, ആഷി റോഡ്രിക്, നൗഫൽ എന്നിവർ പങ്കെടുത്തു.