ഫെൻ​സിംഗ് താ​ര​ങ്ങ​ളു​ടെ തി​ര​ഞ്ഞെ​ടുപ്പ്

Friday 09 December 2022 12:36 AM IST

പ​ത്ത​നം​തിട്ട : കേ​ന്ദ്ര കായി​ക യു​വ​ജ​ന​കാ​ര്യ വ​കു​പ്പി​ന്റെ പ​ദ്ധ​തി​പ്ര​കാ​രം പ​ത്ത​നം​തി​ട്ട ജില്ലയിൽ അ​നു​വ​ദി​ച്ച ഫെൻ​സിംഗ് ഖേലോ ഇ​ന്ത്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് ഡേ ബോർ​ഡി​ം​ഗ് പ​ദ്ധ​തി​പ്ര​കാ​രം 30 കാ​യി​ക​താ​ര​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ത്ത് സൗജ​ന്യ പ​രി​ശീല​നം നൽ​കു​ന്നു. (ആൺ/പെൺ തു​ല്യ അ​നു​പാ​തത്തിൽ). സെ​ലക്ഷ​നിൽ പ​ങ്കെ​ടുക്കാൻ താ​ല്​പ​ര്യ​മു​ള്ള കാ​യി​ക​താ​രങ്ങൾ 9ന് രാ​വി​ലെ 10ന് പ​ത്ത​നം​തി​ട്ട ജില്ലാ സ്റ്റേ​ഡി​യത്തിൽ എ​ത്തണം. പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ന്റെ സ​മീ​പ​പ്ര​ദേ​ശ​ത്തു​ള്ള ആറാം ക്ലാ​സ് മു​തൽ പ്ല​സ് ടു വ​രെ പഠി​ക്കു​ന്ന വി​ദ്യാർ​ത്ഥി​ക​ളാ​ണ് സെ​ല​ക്ഷനിൽ പ​ങ്കെ​ടു​ക്കേ​ണ്ട​ത്. ഫോൺ : 0468 2223108.