യോഗ ഇൻസ്ട്രക്ടറുടെ ഒഴിവ്

Friday 09 December 2022 12:39 AM IST

ഇലന്തൂർ : ഗവ.ഹോമിയോ ഡിസ്‌പെൻസറിയിൽ (ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ) യോഗ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് ആയുഷ് മിഷൻ മുഖേന കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്ക് പ്രതിമാസം 8000 രൂപ നിരക്കിൽ 50 വയസിൽ താഴെയുളളവരെ നിയമിക്കുന്നു. ഒരു വർഷത്തിൽ കുറയാത്ത യോഗ പരിശീലന സർട്ടിഫിക്കറ്റോ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള യോഗ പി.ജി സർട്ടിഫിക്കറ്റ്, ബി.എ.എം.എസ്, ബി.എൻ.വൈ.എസ്, എം.എസ്.സി (യോഗ), എം.ഫിൽ (യോഗ) സർട്ടിഫിക്കറ്റോ ഉളളവർക്ക് അപേക്ഷിക്കാം. 15ന് രാവിലെ 10ന് ഇലന്തൂർ ഹോമിയോ ഡിസ്‌പെൻസറിയിൽ കൂടിക്കാഴ്ച നടക്കും.