രഞ്ജിയിൽ സഞ്ജു നയിക്കും

Thursday 08 December 2022 9:46 PM IST

തിരുവനന്തപുരം : ഇൗ സീസണിലെ ആദ്യ രണ്ട് രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര താരം സഞ്ജു സാംസണാണ് നായകൻ. സിജോമോൻ ജോസഫ് വൈസ് ക്യാപ്ടൻ.

സീനിയർ താരങ്ങളായ സഞ്ജു, രോഹൻ പ്രേം, സച്ചിൻ ബേബി, ബേസിൽ തമ്പി, ജലജ് സക്സേന എന്നിവരാണ് ടീമിന്റെ കരുത്ത്. യുവരക്തങ്ങളായി ഷോൺ റോജറും വത്സൽ ഗോവിന്ദും എൻ.പി. ബേസിലും കൃഷ്ണപ്രസാദും അക്ഷയ് ചന്ദ്രനും ഫാനൂസുമുണ്ട്. ടിനുയോഹന്നാനാണ് മുഖ്യ പരിശീലകൻ.ഇൗ മാസം 12 ന് ജാർഖണ്ഡിനും 20 ന് രാജസ്ഥാനുമെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരങ്ങൾ.

കേരള ടീം : സഞ്ജു(ക്യാപ്ടൻ),സിജോമോൻ ജോസഫ് ,രോഹൻ എസ്, കുന്നുമ്മൽ, കൃഷ്ണപ്രസാദ്, വത്സൽ ഗോവിന്ദ്, രോഹൻ പ്രേം, സച്ചി ബേബി, ഷോൺ റോജർ, അക്ഷയ് ചന്ദ്രൻ, ജലജ് സക്സേന, ബേസിൽ തമ്പി, നിതീഷ് എം.ഡി, ഫാനൂസ്, ബേസിൽ എൻ.പി, വൈശാഖ് ചന്ദ്രൻ, സച്ചിൻ എസ്.

Advertisement
Advertisement