മസ്റ്ററിംഗ് നടത്തണം

Friday 09 December 2022 12:31 AM IST

പത്തനംതിട്ട : ജില്ലാ കെട്ടിട നിർമാണ ക്ഷേമബോർഡിൽ നിന്ന് 2019 ഡിസംബർ 31 വരെ പെൻഷനായവരിൽ മസ്റ്ററിംഗ് നടത്തുവാൻ സാധിക്കാതെ പോയതിനാൽ പെൻഷൻ മുടങ്ങിയിരിക്കുന്ന ഗുണഭോക്താക്കൾക്ക് സ്വന്തം ചെലവിൽ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്റർ ചെയ്യുന്നതിന് സൗകര്യമുണ്ട്. മസ്റ്ററിംഗ് പരാജയപ്പെടുന്നവർക്ക് ലൈഫ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്ത് മസ്റ്ററിംഗ് പൂർത്തിയാക്കാം. എല്ലാ മാസവും ഒന്നു മുതൽ 20 വരെയുളള തീയതികളിൽ മസ്റ്ററിംഗ് നടത്താൻ സമയം അനുവദിച്ചിട്ടുള്ളതിനാൽ പെൻഷൻ മുടങ്ങിയിരിക്കുന്ന ഗുണഭോക്താക്കൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ : 0468 2324947.