ബ്രിഡ്‌കോ പൂർവ വിദ്യാർത്ഥി സംഗമവും അപ്‌ഡേഷൻ മീറ്റിംഗും

Friday 09 December 2022 12:13 AM IST

മലപ്പുറം: ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ ഫോൺ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടായ ബിറ്റ്‌കോ ആൻഡ് ബ്രിഡ്‌കോ, ഡിസംബർ 10 ന് രാവിലെ 9.30 മുതൽ 4 വരെ 45-ാമത് പൂർവ്വ വിദ്യാർത്ഥി സംഗമം കോട്ടയ്ക്കൽ ചങ്കുവെട്ടി ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിക്കുന്നു. അതിനോടനുബന്ധിച്ച് നടക്കുന്ന ടെക്നിക്കൽ അപ്‌ഡേഷൻ മീറ്റിംഗിൽ ഡെഡ്ബൂട്ട് റിപ്പയർ, എറർ ഫിക്സിംഗ്, റിപ്പയറിംഗിനെക്കുറിച്ചും നൂതന റിപ്പയറിംഗ് ഉപകരണങ്ങളെക്കുറിച്ചും അവയുടെ പ്രവർത്തനരീതിയെക്കുറിച്ചും പുതിയ സോഫ്റ്റ് വെയർ റിപ്പയറിംഗിനെക്കുറിച്ചും പ്രതിപാദിക്കുന്ന ക്ലാസ്സുകളും കൂടാതെ ടെക്നിക്കൽ ടിപ്പുകളും ചർച്ച ചെയ്യപ്പെടുന്നു. വിദേശാവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാകും. ഫോൺ- 98470 17217