സി.പി.ഐ പ്രതിഷേധ പ്രകടനവും യോഗവും
Friday 09 December 2022 12:14 AM IST
പുനലൂർ: കൊല്ലം എസ്.എൻ കോളേജിലെ എ.ഐ.എസ്.എഫ് പ്രർത്തകരെ ക്രൂരമായി മർദ്ദിച്ച ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നടപടിയിൽ പ്രതിഷേധിച്ച് സി.പി.ഐയുടെ നേതൃത്വത്തിൽ കിഴക്കൻ മലയോര മേഖലകളിൽ പ്രകടനവും യോഗവും നടന്നു. പുനലൂർ,കരവാളൂർ,ഇടമൺ,തെന്മല, ആര്യങ്കാവ്,കഴുതുരുട്ടി തുടങ്ങിയ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനവും യോഗവും നടന്നത്. പുനലൂരിൽ നഗരസഭ വൈസ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ, മുൻ ചെയർമാൻ കെ.രാജശേഖരൻ, നേതാക്കളായ ജെ.ഡേവിഡ്,ബി.സുജാത,ശ്യാംരാജ്, ജ്യോതികുമാർ ,വിഷ്ണുദേവ്, രാഹുൽ രാധാകൃഷ്ണൻ,ഇടമണിൽ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.കോമളകുമാർ, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ എൻ.സുദർശനൻ, ബാബു ചെറിയാൻ, മഹിളാസംഘം വില്ലേജ് കമ്മിറ്റി സെക്രട്ടറി മിനിബൈജു, വിദ്യാ, സുനിൽകുമാർ, സതീശൻ,ആർ.അയ്യപ്പൻ തുടങ്ങിയവർ നേതൃത്വം നൽകി.