പളനിയിൽ നിന്ന് ശിവഗിരി ദിവ്യജ്യോതി യാത്ര

Friday 09 December 2022 1:31 AM IST

ശിവഗിരി : ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് പളനി ശ്രീനാരായണ ധർമ്മാശ്രമത്തിൽ നിന്ന് ഗുരുദേവ സമാജവും തമിഴ്നാട് ഇല്ലത്ത് പിള്ളമാർ സംഘവും സംയുക്തമായി ദിവ്യജ്യോതി യാത്ര സംഘടിപ്പിക്കും.
28 ന് രാവിലെ 8 ന് പളനി ശ്രീനാരായണ ധർമ്മാശ്രമത്തിൽ ശിവഗിരി മഠത്തിലെ സ്വാമി വിഖ്യാതാനന്ദ ജ്യോതിയാത്ര ഉദ്ഘാടനം ചെയ്യും. ഒട്ടൻഛത്രം, ദിണ്ഡികൽ, മധുര,​രാജപാളയം, തെങ്കാശി, ചെങ്കോട്ട, ആര്യൻകാവ് , തെൻമല, മടത്തറ, കടയ്ക്കൽ, ചടയമംഗലം, പാരിപ്പള്ളി വഴി 29 ന് ശിവഗിരിയിലെത്തും. യാത്രയ്ക്ക് ഒരുക്കം പൂർത്തിയായതായി ഗുരുദേവ സമാജം പ്രസിഡന്റ് അഡ്വ. ടി.സജീവ്, ഇല്ലത്തുപിള്ളമാർ സംഘം പ്രസിഡന്റ് രാജപാളയം മുരുകദാസ് എന്നിവർ അറിയിച്ചു.

Advertisement
Advertisement