അഖില ഭാരതീയ പൂർവസൈനിക് സേവാപരിഷത്ത് സംസ്ഥാന സമ്മേളനം

Friday 09 December 2022 12:03 AM IST

പത്തനംതിട്ട: അഖില ഭാരതീയ പൂർവസൈനിക് സേവാ പരിഷത്ത് സംസ്ഥാന സമ്മേളനം നാളെയും മറ്റന്നാളും പത്തനംതിട്ടയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ സംസ്ഥാന കമ്മിറ്റി നടക്കും. 11ന് രാവിലെ 8.45ന് യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചനയോടെ സമ്മേളനത്തിന് പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ തുടക്കമാകും. 10ന് ദേശീയ സെക്രട്ടറി റിട്ട.ബ്രിഗേഡിയർ ഡി.എസ്.ത്രിപാഠി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് റിട്ട.മേജർ ജനറൽ പി.വിവേകാനന്ദൻ അദ്ധ്യക്ഷനാകും. സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ അനുഗ്രഹപ്രഭാഷണം നടത്തും. ആർ.എസ്.എസ് സഹപ്രാന്ത പ്രചാരകൻ എ.വിനോദ് മുഖ്യ പ്രഭാഷണം നടത്തും. എ.ബി.പി.എ.എസ്.എസ്.പി സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ.സേതുമാധവൻ,ജനറൽ സെക്രട്ടറി മുരളീധര ഗോപാൽ, വർക്കിംഗ് പ്രസിഡന്റ് മധു വട്ടവിള, ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണൻ നായർ, റിട്ട. മേജർ അമ്പിളി ലാൽകൃഷ്ണ, വേലായുധൻ കളരിക്കൽ, എ.കെ.അരവിന്ദൻ, കെ.രാജേഷ്‌കുമാർ തുടങ്ങിയവർ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.സഞ്ജയൻ, വൈസ് പ്രസിഡന്റ് രവീന്ദ്രനാഥ്, ജില്ലാ ഭാരവാഹികളായ കെ.ആർ. ഗോപാലകൃഷ്ണൻ, രാധാകൃഷ്ണൻ, ഗോപാലകൃഷ്ണകുറുപ്പ് എന്നിവർ പങ്കെടുത്തു.