ആസാദി കാ അമൃതോത്സവ് ദ്വിദിന പ്രദർശനം തുടങ്ങി

Friday 09 December 2022 12:15 AM IST

കാഞ്ഞങ്ങാട്: ആസാദി കാ അമൃത് മഹോത്സവിനോടനുബന്ധിച്ച സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ പ്രദർശനവും ശില്പശാലയും പെരിയ ഡോ. അംബേദ്കർ കോളേജിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ കണ്ണൂർ ജില്ലാ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ ബിജു കെ. മാത്യു, ടെക്നിക്കൽ അസിസ്റ്റന്റ് കെ.എസ് ബാബു രാജൻ, കോളജ് പ്രിൻസിപ്പൽ ഡോ. ജയചന്ദ്രൻ കീഴോത്ത്, ഡോ. അംബേദ്കർ ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റർ ബിപുലാറാണി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി. ഷിജിത്ത്, കോളജ് യൂണിയൻ ചെയർപേഴ്സൺ അമൃത എന്നിവർ പ്രസംഗിച്ചു.
സുനിൽ കുമാർ കരിച്ചേരി, ഡോ. ജോമി തോമസ് എന്നിവർ ക്ലാസെടുത്തു. പ്രദർശനം വെള്ളിയാഴ്ച സമാപിക്കും.