ഭരണഘടനാ സംരക്ഷണ സെമിനാർ ഇന്ന്

Friday 09 December 2022 1:27 AM IST

പുനലൂർ : ഓൾ ഇന്ത്യാ ലായേഴ്സ് യൂണിയൻ കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള ഭരണഘടനാ സംരക്ഷണ സെമിനാർ ഇന്ന് നടക്കും. വൈകിട്ട് 4 ന് അഡ്വ.ചെറിയാൻ ഗീവർഗ്ഗീസ് നഗറിൽ ( മാർക്കറ്റ് ജംഗ്ഷൻ) ഭരണഘടന, ഫെഡറലിസം സമകാലിക വെല്ലുവിളികൾ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മന്ത്രി പി .രാജീവ് ഉദ്ഘാടനം ചെയ്യും. സുപ്രീംകോടതി അഭിഭാഷകയും പ്രമുഖ മാദ്ധ്യമ പ്രവർത്തകയുമായ അഡ്വ.രശ്മിതാ രാമചന്ദ്രൻ, മുൻ സബ് ജഡ്ജ് എസ്.സുദീപ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. സെമിനാറിൽ സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, കെ.സോമപ്രസാദ് , അഡ്വ.ഐഷാ പോറ്റി , അഡ്വ.പാരിപ്പള്ളി ആർ.രവീന്ദ്രൻ , അഡ്വ.കെ.പി.സജിനാഥ്, അഡ്വ.പി.കെ.ഷിബു , അഡ്വ.ടി.എം. ജാഫർഖാൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികളായ എസ്.ബിജു , അഡ്വ.ബി. ഷംനാദ്, അഡ്വ.എസ്.എസ്.ബിനു എന്നിവർ അറിയിച്ചു.