ഷോപ്സ് യൂണിയൻ ശില്പശാല
Friday 09 December 2022 1:37 AM IST
കൊല്ലം: വാണിജ്യ വ്യാപാര മേഖലയിലെ തൊഴിലാളി സംഘടനയായ ഷോപ്‌സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) ജില്ലാ തല ശില്പശാല പരവൂരിൽ നടന്നു.
ഷോപ്സ് സംസ്ഥാന ജോ. സെക്രട്ടറി എ.ജെ.സുക്കാർണോ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എഴുകോൺ സന്തോഷ് അദ്ധ്യക്ഷനായി. ഫെഡറേഷൻ ജന. സെക്രട്ടറി അഡ്വ. പി.സജി മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ ജില്ലാ സെക്രട്ടറി ജി.ആനന്ദൻ സംഘടനാ വിപുലീകരണ രേഖ അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ അഡ്വ. എസ്.കൃഷ്ണമൂർത്തി തൊഴിൽ നിയമങ്ങളെ കുറിച്ച് ക്ലാസെടുത്തു.
ഷോപ്സ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ജി.വിജയകുമാർ, കെ.സേതുമാധവൻ, ഭാരവാഹികളായ ജെ.ഷാജി, എസ്.ജിജി, ബി.എ.ബ്രിജിത്ത്, എ.സാബു, ഷീന പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ട്രഷറർ എസ്.ശ്രീലാൽ സ്വാഗതം പറഞ്ഞു.