എം  എൽ  എ  പി  വി  ശ്രീനിജന്റെ  പരാതി; പട്ടികജാതി  പീഡന  നിരോധന  നിയമപ്രകാരം സാബു  എം  ജേക്കബിനെതിരെ  കേസ്

Friday 09 December 2022 10:42 AM IST

കൊച്ചി: കിഴക്കമ്പലം ട്വന്റി 20 പ്രസിഡന്റ് സാബു എം ജേക്കബിനെതിരെ കേസ്. കുന്നത്തുനാട് എം എൽ എ പി വി ശ്രീനിജന്റെ പരാതിയിൽ പുത്തൻകുരിശ് പൊലീസാണ് പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുത്തത്. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീനാ ദീപക്കാണ് രണ്ടാം പ്രതി.

ഐക്കരനാട് കൃഷിഭവൻ സംഘടിപ്പിച്ച ക‌ർഷക ദിനാഘോഷത്തിൽ ഉദ്ഘാടകനായി എത്തിയ എം എൽ എയെ വേദിയിൽ വച്ച് പരസ്യമായി അപമാനിച്ചെന്നാണ് പരാതി. പല തവണയായി ട്വന്റി 20 നേതൃത്വം വിവേചനപരമായി പെരുമാറുന്നതായി ആരോപിച്ച് എം എൽ എ രംഗത്ത് വന്നിട്ടുണ്ട്. എം എൽ എയും ട്വന്റി 20 പ്രസിഡന്റും തമ്മിലുള്ള പോരിൽ ആദ്യമായി രജിസ്റ്റർ ചെയ്യുന്ന കേസാണിത്.

Advertisement
Advertisement