ക്ഷേമനിധി: സർക്കാർ തീരുമാനം അഭിനന്ദനാർഹം

Saturday 10 December 2022 2:27 AM IST
എ.എ.ഡബ്ല്യു.കെ.സംസ്ഥാന സെക്രട്ടറി കരമന ഗോപൻ, ക്ഷേമനിധി ബോർഡ് മെമ്പർ രാജഗോപാലൻ നായർ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് രമണൻ, ജില്ലാ സെക്രട്ടറി ശ്രീകുമാർ ദേവരാഗം എന്നിവർ മന്ത്രി വി.ശിവൻകുട്ടിയെ പൊന്നാടയണിയിച്ച് ആദരിക്കുന്നു.

പാലക്കാട്: വർക്ക്‌ഷോപ്പ് മേഖലയിലെ പതിനായിരങ്ങൾക്ക് ക്ഷേമനിധി നടപ്പാക്കാനുള്ള സർക്കാർ നീക്കം അഭിനന്ദനാർഹമാണെന്ന് അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ്സ് കേരള സംസ്ഥാന പ്രസിഡന്റ് നസീർ കള്ളിക്കാട്ട് പറഞ്ഞു. ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി, മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ ലയിപ്പിച്ച് സംരക്ഷണമൊരുക്കാനുള്ള സർക്കാർ തീരുമാനത്തെ ആദരിക്കുന്നു.

എ.എ.ഡബ്ല്യു.കെ ഏറെക്കാലമായി മുന്നോട്ടുവെയ്ക്കുന്ന സുപ്രധാന ആവശ്യമാണ് ക്ഷേമനിധി. ഇത് നിയമസഭയിൽ സബ് മിഷനായി ഉന്നയിച്ച് സർക്കാർ ശ്രദ്ധയിലെത്തിച്ച കെ.ബാബു എം.എൽ.എയോടും അനുഭാവപൂർവം പ്രതികരിച്ച മന്ത്രി വി.ശിവൻകുട്ടിയോടും പ്രത്യേകം നന്ദി പറയുന്നു. സംസ്ഥാനത്ത് 75000 പേർ സംഘടനയ്ക്ക് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അവരുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ് നടപ്പാകുന്നതെന്നും അദ്ദേഹം പറഞ്ഞു.