'പലിശ വർദ്ധന വ്യാപാരത്തെ തകർക്കും"

Saturday 10 December 2022 3:12 AM IST

കൊച്ചി: നാണയപ്പെരുപ്പം നിയന്ത്രിക്കേണ്ടത് അനിവാര്യതയാണെങ്കിലും തുടർച്ചയായുള്ള പലിശനിരക്ക് വർദ്ധന വ്യാപാരമേഖലയ്ക്ക് തിരിച്ചടിയാണെന്ന് ഓൾ ഇന്ത്യ ജെം ആൻഡ് ജുവലറി ഡൊമസ്‌റ്റിക് കൗൺസിൽ ദേശീയ ഡയറക്‌ടർ അഡ്വ.എസ്.അബ്ദുൽനാസർ പറഞ്ഞു.

ആറുമാസത്തിനിടെ അഞ്ചുതവണയാണ് റിസർവ് ബാങ്ക് പലിശനിരക്ക് വർദ്ധിപ്പിച്ചത്. ബാങ്ക് വായ്‌പാത്തിരിച്ചടവ് (ഇ.എം.ഐ)​ വർദ്ധിച്ചതോടെ വിപണിയിലേക്കുള്ള പണമൊഴുക്കും ജനങ്ങളുടെ വാങ്ങൽശേഷിയും കുറഞ്ഞു.

തൊഴിലും വരുമാനവും വർദ്ധിക്കാൻ അവസരമൊരുക്കുകയും നികുതിയിളവുകൾ നൽകുകയും ചെയ്‌താലേ വ്യാപാരമേഖലയിൽ ഉണർവ് പ്രകടമാകൂ എന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement