വേദിക് ഇ-സ്കൂളിന് തുടക്കം; ആദ്യം 100 സ്കൂളുകളിൽ
Saturday 10 December 2022 2:24 AM IST
കൊച്ചി: വിദ്യാർത്ഥികൾക്കും സ്കൂളുകൾക്കും അന്താരാഷ്‌ട്ര നിലവാരമുള്ള നൂതനപഠനരീതി ലഭ്യമാക്കുന്ന വേദിക് ഇ സ്കൂളിന്റെ ഉദ്ഘാടനം കൊച്ചിയിൽ ഓൺലൈനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയുള്ള ഈ ലേണിംഗ് പ്ളാറ്റ്‌ഫോം ആദ്യം 100 സ്കൂളുകളിൽ സജ്ജമായി.
ഐ ലേണിംഗ് എൻജിൻസ് പ്രസിഡന്റ് ബാലകൃഷ്ണൻ എ.പി., സങ്കല്പ് വേദിക് ഐ.എ.എസ് അക്കാഡമി പ്രസിഡന്റ് ഡോ.ജി.പ്രസന്നകുമാർ, കർണാടക മുൻ ഡി.ജി.പി ശങ്കർ ബിദാരി, വേദിക് ഐ.എ.എസ് അക്കാഡമി അക്കാഡമിക് ഡീൻ ഡോ. അലക്‌സാണ്ടർ ജേക്കബ്, സ്‌കൂൾ മാനേജേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി.പി.എം ഇബ്രാഹിംഖാൻ,വേദിക് ഐ.എ.എസ് അക്കാഡമി ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ, ചെയർമാൻ ഡെന്നി തോമസ് വട്ടക്കുന്നേൽ, സി.ഇ.ഒ ജെയിംസ് മറ്റം എന്നിവർ ചടങ്ങിൽ സംസാരിച്ചു.