കുളുംബ്യാം രാമായണം

Saturday 10 December 2022 12:57 AM IST

മട്ടാഞ്ചേരി: ആദ്യാത്മ രാമായണത്തിന് കൊങ്കണി ഭാഷയിൽ മൊഴിമാറ്റം നടത്തിയ കൃതി കുളുംബ്യാം രാമായണം നാളെ പ്രകാശനം ചെയ്യും. ഗോവൻ കൊങ്കണി ശൈലിയിൽ കുഡുംബി സമൂഹസംസാരഭാഷാ രൂപത്തിലാണ് തർജ്ജമ ചെയ്തിരിക്കുന്നത്.

കൊച്ചിയിലെ വനം വകുപ്പുദ്യോഗസ്ഥ പി.എസ്.മായയാണ് രാമായണം ഭാഷാ വിവർത്തനം ചെയ്തിരിക്കുന്നത്. രാവിലെ 10 ന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമി ൽ നടക്കുന്ന ചടങ്ങിൽ കേരള ബ്രാന്മണ സഭാ ചെയർമാൻ ആർ.രംഗദാസ പ്രഭു ,റിട്ട. ജില്ലാ ജഡ്ജി കെ.കെ.ഉത്തരന് നൽകി പ്രകാശനം ചെയ്യുമെന്ന് ആർ. സദാനന്ദൻ മാസ്റ്റർ ,എം. ചന്ദ്രനാഥ് , ബി. മൽകുമാർ , മായ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.