ജില്ലാതല കേരളോത്സവത്തിന് തുടക്കം
ചിറ്റൂർ: ജില്ലാ പഞ്ചായത്തും യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവം കഥാകൃത്ത് വൈശാഖൻ ഉദ്ഘാടനം ചെയ്തു. നഗരസഭാദ്ധ്യക്ഷ കെ.എൽ.കവിത അദ്ധ്യക്ഷയായി. ഉപാദ്ധ്യക്ഷൻ എം.ശിവകുമാർ, സാഹിത്യകാരൻ രാജേഷ് മേനോൻ, യുവജനക്ഷേമ ബോർഡ് യൂത്ത് കോഓർഡിനേറ്റർ കെ.സി.റിയാസുദ്ദീൻ, ബോർഡംഗം ഷെനിൽ മന്ദിരാട്, നഗരസഭാംഗം കെ.സി.പ്രീത്, സെക്രട്ടറി സതീഷ് കുമാർ, പ്രോഗ്രാം കോഓർഡിനേറ്റർ അച്യുതാനന്ദ മേനോൻ പങ്കെടുത്തു.
ഉപന്യാസം, കഥ, കവിത, ചിത്രാരചന, കാർട്ടൂൺ, ക്ലേ മോഡലിംഗ്, മെഹന്തി, പുഷ്പാലങ്കാര മത്സരമാണ് ആദ്യദിനം നടന്നത്. ഗവ.കോളേജ്, ബോയ്സ് സ്കൂൾ, ഷാലോം സ്കൂൾ, മുൻസിപ്പൽ ഹാൾ, ഓപ്പൺ ഓഡിറ്റോറിയം എന്നിവിടങ്ങളിൽ കലാമത്സരങ്ങളും ഗെയിംസ്, അത്ലറ്റിക്സ് മത്സരങ്ങളും നടക്കും. ഏഴ് നഗരസഭകൾ, 13 ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്ന് 75 ഇനങ്ങളിലായി 2000 മത്സരാർത്ഥികൾ പങ്കെടുക്കും. 17ന് സമാപിക്കും.