പാദരക്ഷാമേഖല: ഫുട്‌ടീംസ് മൊബൈൽആപ്പ് പുറത്തിറക്കി

Saturday 10 December 2022 3:12 AM IST

കോഴിക്കോട്: പാദരക്ഷകൾക്കും അനുബന്ധമേഖകൾക്കും വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യ മൊബൈൽആപ്പായ 'ഫുട്‌ടീംസ്" ലോഞ്ച് ചെയ്‌തു. വയനാട് നടന്ന കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഫുട്‌വെയർ ഇൻഡസ്‌ട്രി (സി.ഐ.എഫ്.ഐ)​ മാനേജ്‌മെന്റ് കമ്മിറ്റി,​ കേരള ചാപ്‌ടർ ജനറൽ ബോഡി മീറ്റിംഗിലായിരുന്നു ലോഞ്ചിംഗ്.

സി.ഐ.എഫ്.ഐ സംസ്ഥാന ട്രഷറർ കെ.കെ.സന്തോഷിന്റെ ഉടമസ്ഥതയിലെ ഇൻഫോടോൺ വെബ്‌സൊല്യൂഷൻസ് വികസിപ്പിച്ചതാണ് ആപ്പ്. ഫുട്‌ടീംസിന്റെ ബ്രോഷർ സി.ഐ.എഫ്.ഐ ദേശീയ പ്രസിഡന്റും വാക്കറൂ മാനേജിംഗ് ഡയറക്‌ടറുമായ വി.നൗഷാദ്,​ സി.ഐ.എഫ്.ഐ മുൻ പ്രസിഡന്റ് രാജ്‌കുമാർ ഗുപ്തയ്ക്ക് (ആക്‌ഷൻ ഷൂസ്)​ കൈമാറി ലോഞ്ചിംഗ് നിർവഹിച്ചു.

സി.ഐ.എഫ്.ഐ കേരള ചാപ്‌ടർ ചെയർമാൻ മുസ്സാമിൽ (ജോഗർ)​ ആപ്പിൽ ആദ്യ പരസ്യം പോസ്‌റ്റ് ചെയ്‌തു. രാജ്യത്ത് പാദരക്ഷാ വ്യവസായവികസനം ലക്ഷ്യമിട്ട് പാദരക്ഷകൾ,​ അസംസ്കൃതവസ്തുക്കൾ,​ മെഷീനറി,​ മോൾഡ് എന്നിവയുടെ നിർമ്മാതാക്കളെയും പാദരക്ഷാ ഹോൾസെയിൽമാരെയും റീട്ടെയിൽമാരെയും ഉൾക്കൊള്ളുന്ന ആദ്യ ബി2ബി ഡിജിറ്റൽ പ്ളാറ്റ്‌ഫോമാണ് ഫുട്‌ടീംസ്.

മാനേജിംഗ് കമ്മിറ്റി അംഗം വി.കെ.സി.റസാഖ്,​ സി.ഐ.എഫ്.ഐ വിവിധ ചാപ്ടർ പ്രതിനിധികളായ സൗരഭ് ഭൈരഥി,​ ഇന്ദർഛബ്ബ,​ ഡോ.എൻ.മോഹൻ,​ സി.ഗോവിന്ദരാജു,​ അലോക് ജെയിൻ,​ സൗരഭ് ഗുപ്ത,​ അമിത് രാഞ്ചൽ,​ അമിത് കട്യാൽ,​ ആർ.കെ.ഖുറാന,​ സഞ്ജീവ് നാരംഗ്,​ എ.വി.സുനിൽനാഥ്,​ സുബ്രഹ്മണ്യൻ പടിക്കൽ,​ ബാബു മാളിയേക്കൽ,​ പോൾ വർഗീസ്,​ വി. റഫീക്ക്,​ ജഷീദ്,​ സുകുമാരൻ,​ സജിത്ത്,​ ഫസൽ റഹ്മാൻ,​ പ്രജോഷ്,​ സിദ്ദിഖ് തുടങ്ങിയവർ സംബന്ധിച്ചു.