വായ്പാ പലിശനിരക്കിൽ മികച്ച ഇളവുമായി ഗ്രാമീൺ ബാങ്ക്

Saturday 10 December 2022 2:44 AM IST

മലപ്പുറം: കേരളത്തിലെ ഏക റീജിയണൽ റൂറൽബാങ്കായ കേരള ഗ്രാമീൺ ബാങ്ക് ഭവന, വാഹന, വിദ്യാഭ്യാസ, സ്വർണവായ്‌പകളുടെ പലിശനിരക്ക് കുറച്ചു. ഭവന, വാഹന വായ്‌പകൾക്ക് ഏറ്റവും കുറഞ്ഞത് 8 ശതമാനവും സ്വർണവായ്പയ്ക്ക് 6.90 ശതമാനവും മുതലാണ് നിബന്ധനകൾക്ക് വിധേയമായി പലിശനിരക്ക്.

ഇലക്‌ട്രിക് വാഹനങ്ങൾ വാങ്ങാനും വീടുകളിൽ സൗരോർജ്ജ പ്ളാന്റ് സ്ഥാപിക്കാനും പ്രത്യേക വായ്‌പാപദ്ധതികളുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാർ/പൊതുമേഖലാ ജീവനക്കാർക്കും അദ്ധ്യാപകർക്കും ഓവർഡ്രാഫ്‌റ്റ് വായ്പാപദ്ധതിയുണ്ട്. ബാങ്കിന്റെ 634 ശാഖകളിലും ഈ സേവനങ്ങൾ ലഭ്യമാണ്.

50% ഇളവ്

ക്രിസ്‌മസ്-പുതുവത്സരം പ്രമാണിച്ച് പ്രോസസിംഗ് ഫീസിൽ 50 ശതമാനം ഇളവും കേരള ഗ്രാമീൺ ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.