ഡിസൈൻ വീക്ക് ടിക്കറ്റ് വില്പന

Saturday 10 December 2022 12:34 AM IST

കൊച്ചി: ഡിസൈൻ രംഗത്തെ നൂതന പ്രവണതകൾ അവതരിപ്പിക്കുന്ന കൊച്ചി ഡിസൈൻ വീക്കിന്റെ വെബ്‌സൈറ്റ് ഹൈബി ഈഡൻ എം.പിയും ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരിയും നിർവഹിച്ചു.

16, 17 തിയതികളിൽ ബോൾഗാട്ടിയിൽ നടക്കുന്ന ഡിസൈൻ വീക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആർക്കിടെക്ടുകൾ, ഇന്റീരിയർ ഡിസൈനർമാർ, ബിൽഡർമാർ, സർക്കാർ പ്രതിനിധികൾ എന്നിവരെ ഒരുമിച്ചു പങ്കെടുപ്പിക്കുന്ന ആദ്യ ഉച്ചകോടിയെന്ന പ്രത്യേകതയും കൊച്ചി ഡിഡൈൻ വീക്കിനുണ്ട്.

അന്തർദേശീയ വ്യവസായ സ്ഥാപനങ്ങളായ വേൾഡ് ഡിസൈൻ ഓർഗനൈസേഷൻ, വേൾഡ് ഡിസൈൻ കൗൺസിൽ എന്നിവയ്ക്ക് പുറമേ പ്രശസ്ത സ്ഥാപനങ്ങൾ പരിപാടിയിൽ പങ്കെടുക്കും.