മംഗല്യജ്യോതി സമൂഹ വിവാഹം
Saturday 10 December 2022 1:42 AM IST
കൊച്ചി: ലയൺസ് ക്ലബ്ബിന്റെ മംഗല്യ ജ്യോതി സമൂഹ വിവാഹം നാളെ രാവിലെ 10.30ന് എറണാകുളം ടൗൺഹാളിൽ നടക്കും. നിർദ്ധന കുടുംബങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 25 വീതം യുവതികളും യുവാക്കളുമാണ് വിവാഹിതരാകുക. യുവതികൾക്ക് രണ്ടു പവൻ സ്വർണം, 10,000 രൂപ, കല്യാണ വസ്ത്രങ്ങൾ, ക്ലബ്ബുകൾ നൽകുന്ന സമ്മാനങ്ങൾ എന്നിവ ലഭിക്കും. വാർത്താസമ്മേളനത്തിൽ ജനറൽ കൺവീനർ പ്രൊഫ. മോനമ്മ കൊക്കാട്, കാബിനറ്റ് സെക്രട്ടറി പ്രൊഫ. സാംസൺ തോമസ്, ട്രഷറർ ടി.പി. സജി, മീഡിയ സെക്രട്ടറി കുമ്പളം രവി, കൺവീനർമാരായ സൗമ്യ സെബാസ്റ്റ്യൻ, വിൻസി സാജു, ജോർജ് സാജു എന്നിവർ പങ്കെടുത്തു.