വിജയികളെ പ്രഖ്യാപിച്ചു
Saturday 10 December 2022 12:45 AM IST
കൊച്ചി: ടൈക്കോൺ സംരംഭക സമ്മേളനത്തിൽ സംഘടിപ്പിച്ച സ്റ്റാർട്ടപ്പ് പിച്ച് ഫെസ്റ്റിവലിൽ ബൻസാൻ സ്റ്റുഡിയോസ്, ബെൻലിക്കോസ്, ഫെമിസേഫ് എന്നിവ വിജയികളായി. ഫോണോലോജിക്‌സ് ജൂറിയുടെ പ്രത്യേക പരാമർശം നേടി.
200 സ്റ്റാർട്ടപ്പുകളാണ് ക്യാപ്പിറ്റൽ കഫേയിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 25 സ്റ്റാർട്ടപ്പുകൾക്ക് പരിശീലനം നൽകി. ഇവയിൽ നിന്ന് പത്ത് സ്റ്റാർട്ടപ്പുകളാണ് നിക്ഷേപകർക്ക് മുന്നിൽ പദ്ധതികൾ അവതരിപ്പിച്ചതെന്ന് ടൈ കേരള എക്‌സിക്യുട്ടീവ് ഡയറക്ടർ അരുൺ നായർ പറഞ്ഞു. സ്റ്റാർട്ടപ്പ് മിഷൻ, മേക്കർ വില്ലേജ് എന്നിവ ഉൾപ്പെടെ മുൻനിര സംഘടനകളുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. അടുത്ത മത്സരത്തിനുള്ള രജിസ്ട്രേഷൻ ഏപ്രിലിൽ ആരംഭിക്കും.