ബിനാലെയ്ക്ക് പിന്തുണ
Saturday 10 December 2022 12:06 AM IST
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് അദീബ് ആൻഡ് ഷഫീന ഫൗണ്ടേഷനും ലുലു ഫിൻസെർവും പിന്തുണ നൽകുമെന്ന് അറിയിച്ചു. അദീബ് ആൻഡ് ഷഫീന ഫൗണ്ടേഷൻ, എക്സിബിഷൻ ബെനിഫാക്ടേഴ്സ് സർക്കിൾ വിഭാഗത്തിൽ ബിനാലെയിലേക്ക് സംഭാവന നൽകും. അബുദാബി ആസ്ഥാനമായ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ എൻ.ബി.എഫ്.സി. ഡിവിഷനായ ലുലു ഫിൻസെർവ് കോർപ്പറേറ്റ് പങ്കാളിയായി ബിനാലെയുമായി കൈകോർക്കും. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ എം.ഡിയായ അദീബ് അഹമ്മദും ഭാര്യ ഷഫീന യൂസഫലിയും ചേർന്ന് സ്ഥാപിച്ചതാണ് അദീബ് ആൻഡ് ഷഫീന ഫൗണ്ടേഷൻ. തൃശൂർ സ്വദേശിയായ അദീബ് ബിനാലെയുടെ ട്രസ്റ്റി കൂടിയാണ്.