ക്രെസന്റ് സ്കൂൾ പ്രീ ക്വാർട്ടറിൽ
Saturday 10 December 2022 12:46 AM IST
ആലുവ: ഓൾ കേരള സി.ബി.എസ്.ഇ ക്ളസ്റ്റർ അണ്ടർ 19 ബോയ്‌സ് ഫുട്‌ബാൾ ടൂർണമെന്റിൽ തോട്ടുമുഖം ക്രെസന്റ് പബ്ലിക് സ്‌കൂൾ കൊച്ചിൻ പബ്ലിക് സ്‌കൂളിനെ പരാജയപ്പെടുത്തി പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു.
ചോയ്‌സ് സ്‌കൂൾ തൃപ്പൂണിത്തുറ, ഭവൻസ് വരുണ വിദ്യാലയ, ശ്രീ ശാരദ വിദ്യാലയം മറ്റൂർ, ടോക് എച്ച് പബ്ലിക് സ്‌കൂൾ എറണാകുളം, ചിന്മയ വിദ്യാലയ തൃപ്പൂണിത്തുറ, ഭവൻസ് ന്യൂസ് പ്രിന്റ് വിദ്യാലയം കോട്ടയം, അൽഅമീൻ പബ്ലിക് സ്‌കൂൾ എറണാകുളം, രാജഗിരി പബ്ലിക് സ്‌കൂൾ എറണാകുളം, ദി ഡെൽറ്റ സ്റ്റഡി എറണാകുളം, രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്‌കൂൾ കാക്കനാട്, ഗ്രിഗോറിയൻ പബ്ലിക് സ്‌കൂൾ കൊച്ചി എന്നീ സ്‌കൂളുകളും പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. പ്രീ ക്വാർട്ടർ നാളെ ക്രെസന്റ് സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും.