യോഗ ഇൻസ്ട്രക്ടറുടെ ഒഴിവ്
Saturday 10 December 2022 12:25 AM IST
കോഴഞ്ചേരി : നാരങ്ങാനം ഗവ.ഹോമിയോ ഡിസ്‌പെൻസറിയിൽ (ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്റർ) യോഗ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് ആയുഷ് മിഷൻ മുഖേന കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്ക് പ്രതിമാസം 8000 രൂപ നിരക്കിൽ 50 വയസിൽ താഴെയുളളവരെ നിയമിക്കുന്നു. അംഗീകൃത സർവകലാശാലകൾ /ഗവൺമെന്റിൽ നിന്നോ ഒരു വർഷത്തിൽ കുറയാത്ത യോഗ പരിശീലന സർട്ടിഫിക്കറ്റോ അംഗീകൃത സർവകലാശാലയിൽ നിന്നുളള യോഗ പി.ജി സർട്ടിഫിക്കറ്റ് /ബി.എൻ.വൈ.എസ്/ എം.എസ്.സി (യോഗ), എം.ഫിൽ (യോഗ) സർട്ടിഫിക്കറ്റോ ഉളളവർക്ക് 16ന് രാവിലെ 10ന് നാരങ്ങാനം ഗവഹോമിയോ ഡിസ്‌പെൻസറിയിൽ നടക്കുന്ന കൂടികാഴ്ചയിൽ പങ്കെടുക്കാം. ഫോൺ : 0468 2218500.