ബ്യുട്ടീഷ്യൻ കോഴ്സ്
Saturday 10 December 2022 12:29 AM IST
റാന്നി : കേരള മഹിളാ സമഖ്യ സൊസൈറ്റിയും ജൻ ശിക്ഷ സംസ്ഥാനുമായി ചേർന്ന് നടത്തിയ ബ്യുട്ടീഷ്യൻ പരിശീലന പരിപാടി പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ ഉദ് ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷൈനി മാത്യു അദ്ധ്യക്ഷതവഹിച്ചു. ജൻ ശിക്ഷ സംസ്ഥാൻ പ്രോഗ്രാം ഓഫീസർ രാജാശേഖരൻ, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ രാജലക്ഷ്മി, ബ്യുട്ടീഷ്യൻ പരിശീലക സേതുലക്ഷ്മി മനോജ് എന്നിവർ സംസാരിച്ചു "സ്ത്രീയും തൊഴിലും കൃഷിയും "എന്ന വിഷയത്തിൽ എബ്രഹാം വലിയകാല ചർച്ച നയിച്ചു. അമ്പിളി.വി.കെ, രേണുക.എം.കെ, ഷിർളി ഫിലിപ്പ് എന്നിവർ പങ്കെടുത്തു.