വിദ്യാവനം പദ്ധതിയുടെ ഉദ്ഘാടനം
Saturday 10 December 2022 12:01 AM IST
പത്തനംതിട്ട : പ്രകൃതിയുടെ സംതുലനാവസ്ഥ നിലനിറുത്തുവാൻ മിയവാക്കി മാതൃകയിലുള്ള സ്വാഭാവിക വനങ്ങൾ ആവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ പറഞ്ഞു. വനം വകുപ്പിന്റെ സാമൂഹ്യ വനവൽക്കരണ വിഭാഗം ഇലന്തൂർ ഗവ.വി.എച്ച്.എസ്.എസിൽ നടപ്പാക്കുന്ന വിദ്യാവനം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്വാഭാവിക വനങ്ങളിൽ 30 വർഷം കൊണ്ട് ഉണ്ടാവുന്ന മാറ്റങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ വിദ്യാവനത്തിൽ സൃഷ്ടിക്കുവാൻ സാധിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇലന്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു, അസിസ്റ്റന്റ് കൺസർവേറ്റർ സി.കെ.ഹാബി, ഗ്രാമപഞ്ചായത്ത് മെമ്പർ ഇന്ദിര, സ്‌കൂൾ ഹെഡ്മിസ്ട്രസ് സെലീന, റെയ്ഞ്ച് ഓഫീസർ എ.എസ്.അശോക് എന്നിവർ പങ്കെടുത്തു.