നരബലിക്കിരയായ റോസിലിന്റെ മരുമകൻ തൂങ്ങിമരിച്ച നിലയിൽ
Saturday 10 December 2022 12:15 AM IST
വടക്കാഞ്ചേരി : ഇലന്തൂരിൽ നരബലിക്കിരയായ റോസിലിന്റെ മകളുടെ ഭർത്താവ് കട്ടപ്പന വട്ടോളി വീട്ടിൽ ബിജുവിനെ (44) എങ്കക്കാട്ടിലെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭാര്യ മഞ്ജു വർഗീസ് മകനൊപ്പം എറണാകുളത്തുള്ള വീട്ടിൽ പോയിരുന്നു. രണ്ട് ദിവസമായി ബിജു വീട്ടിൽ ഒറ്റയ്ക്കായിരുന്നു. നരബലിക്കിരയായ റോസിലിന്റെ മൃതദേഹം മൂന്ന് ദിവസം മുമ്പാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. മൃതദേഹം മക്കൾ ഏറ്റുവാങ്ങി വടക്കാഞ്ചേരിയിലെ വാടക വീട്ടിലെത്തിച്ച ശേഷമാണ് സംസ്‌കരിച്ചത്. അതിന് പിന്നാലെയാണ് ബിജു തൂങ്ങിമരിച്ചത്. വെൽഡിംഗ് വർക്‌ഷോപ്പ് തൊഴിലാളിയാണ്. കുറച്ചു മാസങ്ങൾ മുമ്പാണ് ഇവർ വടക്കാഞ്ചേരിയിൽ താമസമാക്കിയത്.