കരിപ്പൂരിൽ 2.23 കോടിയുടെ സ്വർണം പിടികൂടി
കൊണ്ടോട്ടി: കരിപ്പൂരിൽ മൂന്നു കേസുകളിലായി 2.23 കോടിയുടെ സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയ കോഴിക്കോട് കല്ലാച്ചി സ്വദേശി ഇസ്മയിൽ, ദുബായിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശി മഷ്ഹൂക് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഉപക്ഷിക്കപ്പെട്ട നിലയിലും സ്വർണം കണ്ടെടുത്തു.
ഇസ്മയിൽ നിന്ന് 765 ഗ്രാം മിശ്രിത സ്വർണം പ്ലാസ്റ്റിക് കവറിലാക്കി ശരിരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലും മഷ്ഹൂകിൽ നിന്ന് രണ്ടു സ്വർണപാളികളും പിടിച്ചെടുത്തു. ചോക്ലേറ്റ്, കളിപ്പാട്ടം എന്നിവയുടെ കടലാസുപ്പെട്ടികളുടെ പാളി അടർത്തി അതിനുള്ളിൽ സ്വർണ്ണപ്പാളികൾ ഒളിപ്പിച്ചു കടത്തുകയായിരുന്നു ഇയാൾ.
മറ്റൊരു കേസിൽ വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെ ടോയ്‌ലറ്റിൽ നിന്ന് ഉപക്ഷിക്കപ്പെട്ട നിലയിൽ 1.822 കിലോ മിശ്രിത സ്വർണം കണ്ടെടുത്തു. രണ്ടു കവറിലായാണ് മിശ്രിത സ്വർണം കണ്ടെടുത്തത്. ദോഹ വിമാനം എത്തിയതിന് ശേഷമാണ് ടോയ്‌ലറ്റിൽ സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടത്.