ജില്ലാ കേരളോത്സവം: കലാമത്സരങ്ങൾക്ക് തുടക്കമായി
Saturday 10 December 2022 12:40 AM IST
കോഴിക്കോട് : സംസ്ഥാന യുവജനക്ഷേമ ബോർഡ്, ജില്ലാ പഞ്ചായത്തുമായി ചേർന്ന് നടത്തുന്ന ജില്ലാ കേരളോത്സവ കലാമത്സരങ്ങൾക്ക് ബാലുശേരിയിൽ തുടക്കമായി. അവിടനല്ലൂർ എൻ.എൻ.കക്കാട് സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഉൾപ്പെടെ അഞ്ചുവേദികളാണ് മത്സരങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്.
ചിത്രരചന, കഥാരചന, കാർട്ടൂൺ, കവിതാരചന, ക്വിസ്, ഉപന്യാസരചന, മലയാളം, ഇംഗ്ലീഷ്, ഹിന്ദി നാടകങ്ങൾ എന്നിവയിൽ ഇന്നലെ മത്സരങ്ങൾ നടന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ഘോഷയാത്രയും സമ്മേളനവും പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.