സെമിനാർ ഹാൾ ഉദ്ഘാടനം ചെയ്തു
Saturday 10 December 2022 12:43 AM IST
മുക്കം: നെല്ലിക്കാപറമ്പ് ഗ്രീൻവാലി കാമ്പസിലെ എസ്.എസ്.എം ട്രെയിനിംഗ് കോളേജിൽ പുതിയ സെമിനാർ ഹാളിന്റെ ഉദ്ഘാടനം പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പൽ ഡോ.സയ്യിദ് മുഹമ്മദ് ശാക്കിർ നിർവഹിച്ചു. എട്ട് സ്മാർട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം കോഴിക്കോട് മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ.കെ ഷഹദാദും വിശ്രമമുറിയുടെ ഉദ്ഘാടനം ട്രസ്റ്റ് അംഗം നാസർ ബാലുശ്ശേരിയും നിർവഹിച്ചു. ചടങ്ങിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി. എൻ.അബ്ദുൽ ലത്തീഫ് മദനി മുഖ്യാതിഥിയായി. പ്രിൻസിപ്പൽ ഡോ.എം.പി.ഹസ്സൻ കോയ, വൈസ് പ്രിൻസിപ്പൽ എൻ. അബ്ദുറഹ്മാൻ, ട്രസ്റ്റ് സെക്രട്ടറി കെ.സജ്ജാദ്, ഹുസൈൻ കാവന്നൂർ, കോളേജ് യൂണിയൻ ചെയർപേഴ്സൺ എൻ.ദൃശ്യ എന്നിവർ പ്രസംഗിച്ചു.