വി.സിമാരുടെ ഹർജി 12 ലേക്ക് മാറ്റി
Saturday 10 December 2022 12:00 AM IST
കൊച്ചി: വി.സിമാരെ പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ വിശദീകരിക്കണമെന്നാവശ്യപ്പെട്ട് ചാൻസലർ എന്ന നിലയിൽ ഗവർണർ നോട്ടീസ് നൽകിയതിനെതിരെ സംസ്ഥാനത്തെ എട്ട് സർവകലാശാലാ വി.സിമാർ നൽകിയ ഹർജികൾ ഹൈക്കോടതി ഡിസംബർ 12 ന് പരിഗണിക്കാൻ മാറ്റി. പത്ത് സർവകലാശാലാ വി.സിമാരാണ് ഹർജി നൽകിയിരുന്നത്. ഇവരിൽ കേരള സർവകലാശാല വി.സിയുടെ കാലാവധികഴിഞ്ഞു. ഫിഷറീസ് സർവകലാശാല വി.സി ഡോ. റിജി ജോണിന്റെ നിയമനം മറ്റൊരു ഹർജിയിൽ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ശേഷിച്ച വി.സിമാർക്ക് ഹർജിയിൽ തീർപ്പുണ്ടാകുംവരെ പദവിയിൽ തുടരാമെന്ന് സിംഗിൾബെഞ്ച് ഇടക്കാല ഉത്തരവ് നൽകിയിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജികൾ പരിഗണിക്കുന്നത്.