തന്നെ സംസാരിക്കാൻ അനുവദിക്കുന്നില്ല:സതീശൻ

Saturday 10 December 2022 12:47 AM IST

തിരുവനന്തപുരം: ലഹരി മാഫിയകൾക്ക് നൽകുന്ന രാഷ്ട്രീയ പിന്തുണ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട പ്രതിപക്ഷ നേതാവിനെ പോലും നിയമസഭയിൽ സംസാരിക്കാൻ അനുവദിക്കാത്ത നിലപാടാണ് മന്ത്രിമാരുൾപ്പെടെ ഭരണകക്ഷിയംഗങ്ങൾ സ്വീകരിക്കുന്നതെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. എല്ലാം മറച്ചുവയ്ക്കണമെന്ന് ഭരണപക്ഷം ആഗ്രഹിക്കുന്നതിനാലാണ് തന്റെ പ്രസംഗം തടസ്സപ്പെടുത്തിയത്. സർക്കാർ പ്രഖ്യാപിച്ച ലഹരിക്കെതിരായ പ്രചാരണപരിപാടിക്ക് പൂർണ പിന്തുണയാണ് പ്രതിപക്ഷം നൽകിയത്. അതിനിയും തുടരും. എന്നാൽ ലഹരി മാഫിയക്കെതിരായ പോരാട്ടം കാമ്പെയിനുകളിൽ ഒതുങ്ങുന്നതല്ലാതെ സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടികളുണ്ടാകുന്നില്ല. ഭരണകക്ഷി നേതാക്കളുടെ പിന്തുണയോടെയാണ് ലഹരി മാഫിയകൾ അഴിഞ്ഞാടുന്നത്.

Advertisement
Advertisement