ലോംഗസ്റ്റ് അബാക്കസ് മാരത്തോൺ ഇന്നും നാളെയും
Saturday 10 December 2022 12:48 AM IST
ഫറോക്ക്: ലോക റെക്കോർഡുകൾ ലക്ഷ്യമിട്ട് ഗിന്നസ് വത്സരാജ് ആചാര്യയും 16 വിദ്യാർത്ഥികളും ഒരുക്കുന്ന ലോംഗസ്റ്റ് അബാക്കസ് മാത്ത്സ് മാരത്തോൺ ചാലിയം ഖദീജാസ് ഓഡിറ്റോറിയത്തിൽ ഇന്ന് പുലർച്ചെ അഞ്ചുമണിക്ക് ആരംഭിച്ച് നാളെ രാവിലെ 11 ന് സമാപിക്കും. 30 മണിക്കൂറിൽ 3000 ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന പരിപാടി . മുൻ ബാലാവകാശ കമ്മിഷൻ അംഗം അഡ്വ. നസീർ ചാലിയം ഉദ്ഘാടനം ചെയ്യും വൈസ് ചെയർമാൻ:കൃഷ്ണൻ പുഴക്കൽ, കൺവീനർ ഡോ.യഹിയാഖാൻ , ജോയന്റ് കൺവീനർ മോഹൻ ചാലിയം, പ്രമോദ് ഫറോക്ക് എന്നിവർ പങ്കെടുക്കും.