പ്രളയ ദുരിതാശ്വാസ റേഷൻ സൗജന്യമല്ല: കേന്ദ്ര മന്ത്രി

Saturday 10 December 2022 12:00 AM IST

ന്യൂഡൽഹി: പ്രളയകാലത്ത് അധികമായി നൽകിയ റേഷൻ സൗജന്യമല്ലെന്നും അതിന് സംസ്ഥാനങ്ങൾ പണം നൽകേണ്ടതാണെന്നും കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയൽ രാജ്യസഭയിൽ വ്യക്തമാക്കി. പ്രളയകാലത്ത് ദുരിതമനുഭവിച്ചവർക്ക് നൽകിയ റേഷനരിക്ക് പണം വാങ്ങുന്നത് ന്യായമാണോ എന്ന കേരള കോൺഗ്രസ് അംഗം ജോസ് കെ. മാണിയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്. പ്രളയകാലത്ത് അധികമായി നൽകിയ 89540 ടൺ റേഷനരിയുടെ വില വേണമെന്ന് കേന്ദ്രം കർശന നിലപാടെടുത്തതോടെ 205.81 കോടി രൂപ നൽകാൻ മുഖ്യമന്ത്രി കഴിഞ്ഞയാഴ്‌ച അനുമതി നൽകിയിരുന്നു.

കേ​ര​ള​ത്തി​ലെ​ ​ടൂ​റി​സം​ ​പ​ദ്ധ​തി​ക​ൾ​ക്ക് 6131​ ​കോ​ടി

ന്യൂ​ഡ​ൽ​ഹി​:​ ​മ​ത്സ്യ​ബ​ന്ധ​ന​ ​തു​റ​മു​ഖ​ങ്ങ​ളു​ടെ​യും​ ​ലൈ​റ്റ് ​ഹൗ​സു​ക​ളു​ടെ​യും​ ​ന​വീ​ക​ര​ണം​ ​അ​ട​ക്കം​ ​സാ​ഗ​ർ​മാ​ല​ ​പ​ദ്ധ​തി​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​ ​കേ​ര​ള​ത്തി​ലെ​ 63​ ​പ​ദ്ധ​തി​ക​ൾ​ക്ക് 6,131​ ​കോ​ടി​ ​രൂ​പ​ ​ചെ​ല​വ​ഴി​ക്കു​മെ​ന്ന് ​കേ​ന്ദ്ര​ ​തു​റ​മു​ഖ​ ​മ​ന്ത്രി​ ​സ​ർ​ബാ​ന​ന്ദ​ ​സോ​നാ​വാ​ൾ​ ​ലോ​ക്‌​സ​ഭ​യി​ൽ​ ​എ.​എം.​ ​ആ​രി​ഫ് ​എം.​പി​യെ​ ​അ​റി​യി​ച്ചു.​ ​ആ​ല​പ്പു​ഴ​ ​ജി​ല്ല​യി​ൽ​ ​സ​മു​ദ്ര​ ​മ്യൂ​സി​യം,​ ​ലൈ​റ്റ് ​ഹൗ​സ് ​ലി​ഫ്റ്റ് ​അ​ട​ക്കം​ ​നാ​ലു​ ​പ​ദ്ധ​തി​ക​ൾ​ക്കാ​യി​ 255.35​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​പ​ദ്ധ​തി​ക​ൾ​ ​ന​ട​പ്പാ​ക്കും.​ ​ആ​ല​പ്പു​ഴ​ ​തു​റ​മു​ഖ​ത്തെ​ ​മ​റി​ന​-​കം​-​കാ​ർ​ഗോ​ ​തു​റ​മു​ഖ​മാ​യി​ ​വി​ക​സി​പ്പി​ക്കാ​നു​ള്ള​ 12​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​പ​ദ്ധ​തി​ ​സാ​ഗ​ർ​ ​മാ​ല​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​ഉ​ട​ൻ​ ​അം​ഗീ​കാ​രം​ ​ന​ൽ​കു​മെ​ന്നും​ ​മ​ന്ത്രി​ ​അ​റി​യി​ച്ചു.