സർവകലാശാലാ ബില്ലിനെ എതിർക്കുമെന്ന് സതീശൻ
Saturday 10 December 2022 12:00 AM IST
തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാൻ വ്യവസ്ഥ ചെയ്യുന്ന സർവകലാശാലാ ഭേദഗതി ബില്ലിൽ പ്രതിപക്ഷം നിലപാട് മാറ്റിയെന്ന് സ്ഥാപിച്ചെടുക്കാൻ നോക്കിയത് നിയമമന്ത്രി പി. രാജീവാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബില്ലിനെതിരാണ് പ്രതിപക്ഷനിലപാട്. ഇത് നടപ്പായാൽ സർവകലാശാലകൾ തകരുമെന്ന് തന്നെയാണ് പ്രതിപക്ഷത്തിന്റെ അഭിപ്രായം. ബില്ലിനെ അടുത്ത ഘട്ടത്തിലും ശക്തിയായി എതിർക്കും.