യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

Saturday 10 December 2022 12:53 AM IST
വടകര വ്യാപാരി വ്യവസായി സമിതി യൂനിറ്റ് സമ്മേളനം ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വടകര: കേരള വ്യാപാരി വ്യവസായി സമിതി വടകര ടൗൺ യൂണിറ്റ് സമ്മേളനം തേജസ് ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റിയംഗം ഡി.എം. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫുട്ബോൾ താരം ഫെമിനാരാജിനെയും കെ.കെ ശങ്കരൻ , വൈഗ ബാലൻ, രാജൻ പുളിഞ്ഞോളി, ഗീത രാജേന്ദ്രൻ ( ഗിഫ്റ്റ് ഹൗസ് ) എന്നീ മുതിർന്ന വ്യാപാരികളെയും ആദരിച്ചു. മേഖലാ പ്രസിഡന്റ് കരിപ്പള്ളി രാജൻ, സെക്രട്ടറി വി. അസീസ്, കെ.എൻ.വിനോദ്, ബാബു, സബീഷ് , ശശി പഴങ്കാവ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി മുഹമ്മദ് ഹാജി (പ്രസിഡന്റ്), അജീഷ് ബാബു കെ.ടി.കെ. (വൈസ് പ്രസിഡന്റ്), കെ എൻ . വിനോദ് (സെക്രട്ടറി), ശശി പഴങ്കാവ് (ജോ. സെകട്ടറി) ബാബു (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.

Advertisement
Advertisement