ആശുപത്രികൾക്ക് 5.82 കോടി
Saturday 10 December 2022 12:00 AM IST
തിരുവനന്തപുരം : താലൂക്ക് ആശുപത്രികൾ മുതൽ വിവിധ ആശുപത്രികളുടെ വികസനത്തിന് 5.82കോടി രൂപയുടെ ഭരണാനുമതിയായി. അനസ്തീഷ്യ, കാർഡിയോളജി, ഇ.എൻ.ടി, ജനറൽ മെഡിസിൻ,ഓർത്തോപീഡിക്‌സ്,പീഡിയാട്രിക് എന്നീ വിഭാഗങ്ങളിലും ഐ.സി.യു ലബോറട്ടറി എന്നിവിടങ്ങളിലും കൂടുതൽ സംവിധാനങ്ങൾ സജ്ജമാക്കുന്നതിനാണ് തുകയെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.